Description
എന്തിനാണ് കുട്ടികള്‍ മഹാത്മാക്കളുടെ ജീവചരിത്രം
വായിക്കുന്നത്? മഹാന്മാരെല്ലാം മറ്റുള്ളവര്‍ക്കു
മാതൃകകളായി ജീവിച്ചവരായിരിക്കും. ഓരോരുത്തരും
അവരവരുടെ രീതിയിലാണെന്നു മാത്രം.
ഓരോ കുട്ടിക്കുമുണ്ടാവും നല്ലവരായി
വളര്‍ന്നുവരാനുള്ള ആഗ്രഹം. അതിന് ഏറ്റവുമധികം
സഹായിക്കും, മഹാന്മാരുടെ ജീവചരിത്രം വായിക്കുന്നത്…
അതിനാല്‍ ഞാന്‍ പറയും, ഇതു വായിക്കാനിടയാകുന്ന
ബാലികാബാലന്മാരും കുമാരീകുമാരന്മാരും
ഭാഗ്യവാന്മാരാണെന്ന്.
-മുനി നാരായണപ്രസാദ്
സാധാരണക്കാരനായ ജയചന്ദ്രന്‍ ലോകമറിയുന്ന
നിത്യചൈതന്യയതിയായി മാറിയ ജീവിതകഥ





