Description
ഞാനിപ്പോള്‍ മരുഭൂമിയിലോ പൂങ്കാവിലോ കടല്നടുവിലോ കൊടുമുടിയിലോ! ജീവന്റെ പൊറുതിക്കൂടായ പിറന്ന നാട്, ഐശ്വര്യം വിളഞ്ഞ വീട്, അക്ഷയനിധി തന്ന അച്ഛന്, അമൃതൂട്ടിയ അമ്മ, കൂടിക്കളിച്ച ഉടപ്പിറപ്പുകള്‍, ഉള്ളലിവു വിതച്ച വീട്ടുകാര്‍, നാട്ടുകാര്‍, മൂലയൂട്ടിയ കറുമ്പിപ്പശു, കാവ്യാമൃതം ഊറ്റിത്തന്ന മുറ്റത്തെ ചെന്തെങ്ങ്്, മീനക്കാറ്റിന് ഊട്ടുപുര തുറന്നുകൊടുക്കുന്ന ശര്‍ക്കരമാവ്, അണ്ണകള് തത്തുന്ന തേന്‍വരിക്ക, കൊന്നക്കാട്ടിലെ മഞ്ഞക്കിളിക്കൂട്, കുളിച്ച് ഈറനുടുത്തുവരുന്ന പുലരികള്‍.
Reviews
There are no reviews yet.