Description
ഈ കവിത വായിക്കുന്നയാള്‍ നീതി-ന്യായം, നന്മ-തിന്മ,
സത്യം-അസത്യം തുടങ്ങിയ പരമ്പരാഗത ദ്വന്ദ്വങ്ങളെക്കുറിച്ചുള്ള
ചിന്തകളുടെ പ്രതിസന്ധി മുന്നില്‍ കാണുന്നു.
ആരാണ് ശരി എന്നതിനു കവി ഉത്തരമൊന്നും തരുന്നില്ല.
ജീവിതവും ഒന്നിനും ഒരുത്തരവും തരുന്നില്ല.
ഈ സമാഹാരത്തിലെ കവിതകളില്‍ അങ്ങനെ തൃപ്തി
കൈവരിച്ച് വിരമിക്കാനുള്ള ഇടങ്ങള്‍ കുറവാണ്.
നേര്‍ക്കുനേരേ വിരല്‍ചൂണ്ടി നില്‍ക്കുന്ന കവിതകളാണ് പലതും.
ഈ കവിതകളെല്ലാം കഥയാവാന്‍ തുനിയുന്ന കവിതകളാണ്.
ആദ്യകവിതമുതല്‍ അവസാനകവിതവരെയെത്തുമ്പോള്‍
ഒരു ആഖ്യായികയുടെ സ്വഭാവം കൈവരിക്കുന്നു ഈ സമാഹാരം.
-എം. കമറുദ്ദീന്‍
മോന്‍സി ജോസഫിന്റെ പുതിയ കവിതാസമാഹാരം