Description
സംരംഭം എന്നാല്‍ നിര്‍മ്മാണക്കമ്പനി എന്ന ചിന്തയല്ല ഇനി വേണ്ടത്. ഉല്‍പ്പന്നത്തിന്റെ ചട്ടക്കൂടിലൂടെയല്ല ബ്രാന്റിന്റെ ചട്ടക്കൂടിലൂടെ ചിന്തിക്കാനാണ് ശ്രമിക്കേണ്ടത്. നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ ഓര്‍ക്കുക: ഒരുപാട് പണം ഇന്‍വെസ്റ്റ് ചെയ്ത് ഒരുപാട് ഉത്തരവാദിത്ത്വങ്ങള്‍ തലയില്‍ ഏറ്റിയ ശേഷം നിങ്ങള്‍ ചിന്തിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഒരു ചട്ടക്കൂടാണത്. ആദ്യമേ നിങ്ങള്‍ അതിലൂടെ ചിന്തിച്ച് സാധ്യതകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ വിജയ സാധ്യത ഇരട്ടിക്കുന്നു.
എങ്ങിനെ വില്‍ക്കാം എന്ന ചിന്തയാണ് നിങ്ങളെ തുടക്കം മുതലേ ‘ശല്യം’ ചെയ്യേണ്ടത്. അല്ലാതെ എങ്ങനെ നിര്‍മ്മിക്കാം എന്നതല്ല. നിങ്ങള്‍ക്ക് ഏതു ക്വാളിറ്റിയില്‍, ഏതു ബ്രാന്റില്‍, ഏതു തരത്തില്‍ എത്ര വേണമെങ്കിലും ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചുതരാന്‍ ഇവിടെ നൂറുകണക്കിന് കമ്പനികള്‍ തയ്യാറുണ്ട്. വില്‍ക്കാനുള്ള ഒരു തന്ത്രമാണ് നിങ്ങള്‍ ചിന്തിച്ച് രൂപപ്പെടുത്തേണ്ടത്.
എന്തുകൊണ്ട് ചില ഉല്‍പ്പന്നങ്ങള്‍ ജനം വാങ്ങുന്നു? എന്തുകൊണ്ട് ചിലത് വാങ്ങുന്നില്ല? എന്ത് പുതിയ കാണമാണ് മറ്റുള്ളവരില്‍ നിന്നും നിങ്ങളുടെ ബ്രാന്റിനെ വ്യത്യസ്തമാക്കുന്നത്? നിങ്ങളുടേത് വാങ്ങിയാല്‍ എന്തു പ്രത്യേകനേട്ടമാണ് വാങ്ങുന്നവര്‍ക്കുണ്ടാകുന്നത്? തടയാന്‍ കഴിയാത്തവിധം എന്തു പ്രലോഭനമാണ് നിങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴിയുന്നത്? ഇങ്ങനെയൊക്കെയായിരിക്കണം വിജയത്തിലേക്ക് നടന്നടുക്കാനായി ഒരു സംരംഭകന്റെ ചിന്തകള്‍ സഞ്ചരിക്കേണ്ടത്.
Reviews
There are no reviews yet.