Description
മധുര്‍ സാക്കിര്‍ ഹല്ലേഗ
പ്രാചീനകാലം മുതല്‍ക്ക് തന്നെ അറിവും വിവേകവും പാണ്ഡിത്യവും പകര്‍ന്നുനല്‍കുന്ന മാധ്യമമാണ് കഥകള്‍, ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേക്ക് അത് കൈമാറ്റം ചെയ്യപ്പെടുന്നു.
ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട നിങ്ങളെ പ്രചോദിപ്പിക്കുന്ന 100 തദ്ദേശ കഥകള്‍ എന്ന ചെറുകഥാ സമാഹാരം വ്യാപകമായി വായനക്കാരെ ആകര്‍ഷിക്കാനുതകുന്നതിലൂടെ കഥപറച്ചില്‍ സംസ്‌കാരത്തെ സചേതനമാക്കുന്നതാണ്. ദൈനംദിന ജീവിതത്തില്‍ നാം നേരിടുന്ന സാഹചര്യങ്ങളുടെ വിലമതിക്കാനാകാത്ത ജീവിതപാഠങ്ങളാണ് ഈ കഥകള്‍. സര്‍ഗ്ഗാത്മകതയും പുത്തന്‍ ആശയങ്ങളും മുതല്‍ കൂട്ടായ്മയും നേതൃത്വപാടവവും വരെ; പ്രണയവും ധൈര്യവും മുതല്‍ പക്വതയും ആത്മവിശ്വാസവും വരെ… എല്ലാ മാനുഷിക വികാരങ്ങളിലൂടെയും കടന്നുപോകുന്ന ഈ കഥകള്‍ ചിന്തോദ്ദീപകങ്ങളുമാകുന്നു.
ഈ പുസ്തകത്തില്‍ കഥകള്‍ അവതരിപ്പിക്കുന്ന രീതിയും അസാധാരണമാണ് – പ്രസക്തമായ ചോദ്യങ്ങളോടെയാണ് ഓരോ കഥയും അവസാനിക്കുന്നത്, ആശയവിനിമയത്തിനും ആത്മപരിശോധനയ്ക്കും ഈ വായന വഴിവയ്ക്കുന്നു.