Book NILE DIARY
NILE-DIARY2
Book NILE DIARY

നൈൽ ഡയറി

125.00

Out of stock

Author: S.K. Pottekkattu Category: Language:   MALAYALAM
Specifications
About the Book

എസ്.കെ. പൊറ്റെക്കാട്ട്

താൻ കണ്ട നാടുകളെയും അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിത സവിശേഷതകളെയും കലാസുഭഗമായി അവതരിപ്പിക്കാൻ കഴിഞ്ഞ ഒരേ ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. നർമ്മമധുരവും ഭാവനാസുരഭിലവുമായ ആവിഷ്കരണ രീതി ആരേയും ആകർഷിക്കും. അദ്ദേഹം
​നൈൽക്കരയെപ്പറ്റി നീലവില്ലീസിന്റെ നിതംബകഞ്ചുകം ധരിച്ച ഫ്രഞ്ചു നർത്തകികളെപ്പോലെ തുടയും തുള്ളിച്ചുകൊണ്ട് നൃത്തം ചവുട്ടി നടക്കുന്ന ഒട്ടകപ്പക്ഷികളും നെറ്റിയിൽ ചന്ദനക്കുറിയിട്ട ഗേസൽമാനുകളും കോമാളികളായ ബാബൂൺ കുരങ്ങുകളും, നിറപ്പകിട്ടുള്ള കൂറ്റൻ ചിറകുകളോടുകൂടിയ ചിത്രശലഭങ്ങളും ​നൈൽക്കരയെ ഒരു നാടകശാലയാക്കി മാറ്റുന്നു എന്നാണ് പറയുന്നത്. ആ നാടകശാലയുടെ മുന്നിൽ ഇത്തിരി നേരമെങ്കിലും നോക്കിനില്ക്കാൻ ആഗ്രഹിക്കാത്ത സഹൃദയർ ഉണ്ടാകുമെന്നു തോന്നുന്നില്ല.

The Author

ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.

Description