Description
പകല്‍വെളിച്ചത്തിന്റെ ഓരോ സമയത്തും താജ്മഹലിന് ഓരോ ഭാവമാണ്. ആ വിശ്വപ്രസിദ്ധമായ മാര്‍ബിളിനു വെള്ളനിറത്തിന്റെ പല ഭാവങ്ങളുണ്ട്. കാലത്തുകാണുന്ന നിറമല്ല ഉച്ചയുടേത്. അതല്ല വൈകീട്ട്. പൂര്‍ണനിലാവിലാണു താജ്മഹല്‍ കാണേണ്ടത്. അവയിലാണ് പ്രണയത്തിന്റെ മഹാകാവ്യം ചാലിച്ച അന്തരീക്ഷം വിതറിയിരിക്കുന്നത്. നീലനിലാവില്‍…
ഫുട്‌ബോളിന്റെ മെക്കയെന്നു വിളിക്കാവുന്ന ശിവപുരമെന്ന ഗ്രാമവും സൗദിഅറേബ്യയിലെ ദമാം നഗരവും ആഗ്രയുമെല്ലാം പശ്ചാത്തലമാകുന്ന നോവല്‍. മനുഷ്യനുള്ള കാലത്തോളം നീണ്ടുനില്ക്കുന്ന അന്വേഷണത്തിന്റെയും ആകസ്മികദുരന്തങ്ങളുടെയും സ്‌നേഹത്തിന്റെയുമെല്ലാം കഥയാണിത്. ഒപ്പം, കത്തിക്കഴിഞ്ഞെങ്കിലും ചാരം മൂടിയ കനലുപോലെ എരിയുന്ന അനശ്വരപ്രണയത്തിന്റെ ചൂടും തിളക്കവും ഈ നോവലിനെയാകെ ഊഷ്മളമാക്കുന്നു.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ പുതിയ നോവല്‍
Reviews
There are no reviews yet.