Description
ചരിത്രവും മിത്തും രാഷ്ട്രീയവും സമന്വയിക്കുന്ന പുതുതലമുറ ത്രില്ലര്‍
ജീവൻ ജോബ് തോമസ്
ചിദംബരം സേതുനാഥ് എന്ന ഡോക്ടറുടെ ജീവിതത്തെ, ഉറക്കം മാറ്റിമറിച്ചതിന്റെ കഥ. മൊബൈൽ ഫോണിലെ മെമ്മറിയിൽ വീഡിയോ രൂപത്തിൽ രേഖപ്പെടുത്തപ്പെട്ട ചിദംബരം സേതുനാഥിന്റെ സ്വപ്നം സമൂഹത്തിലെ പലരുടെയും ഉറക്കം കെടുത്തുന്നതായിരുന്നു. ആ സ്വപ്നം അയാളെ നയിച്ചത് ചരിത്രവും പുരാവൃത്തവും രാഷ്ട്രീയവും ഇഴചേർന്നുകിടക്കുന്ന ലോകത്തേക്കാണ്. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ശാപമാണ് ഭാവനയെന്നവകാശപ്പെടുന്ന ചിദംബരത്തിന്റെ കഥയിലൂടെ, മലയാള നോവൽ സാഹിത്യത്തിൽ പുതിയൊരു പാത വെട്ടിത്തുറക്കുകയാണ് ജീവൻ ജോബ് തോമസ്.
മലയാളത്തിലെ പ്രമുഖ ശാസ്ത്ര എഴുത്തുകാരനായ ജീവൻ ജോബ് തോമസിന്റെ ആദ്യ നോവൽ.