Description
ഞാന്‍ ഒറ്റയ്ക്കു പണിയെടുക്കുന്ന അടുക്കളയോ?
എനിക്കിഷ്ടമുള്ള ടിവി ചാനലുകള്‍ വെക്കുമ്പോള്‍
ബാക്കിയെല്ലാവരും അലോസരം കാണിക്കുന്ന സ്വീകരണമുറിയോ?
മൗനത്തിന്റെ തണുപ്പില്‍ ഉറഞ്ഞുപോയ കിടപ്പുമുറിയോ?
ഏതാണ് എന്റെ മുറി?
ഒറ്റപ്പെട്ടുപോകുന്ന മനുഷ്യജീവിതങ്ങളുടെ വിഹ്വലതകളെ
അടയാളപ്പെടുത്തുന്ന കഥാസമാഹാരം. സ്വന്തം ഇടം തേടുന്ന
കുറേയേറെ മനുഷ്യരെക്കുറിച്ചുള്ള പതിമൂന്നു കഥകള്‍.