Description
കെ.കെ. സുധാകരന്‍
ഭുവന ചേച്ചി കൗതുകത്തോടെ എന്റെ മുഖത്തേക്ക് നോക്കി.
‘കണ്ണന് ഒരു ബ്യൂട്ടി സ്‌പോട്ട് ഉണ്ടല്ലോ.’
ലജ്ജയോടെ ഞാന്‍ മുഖം കുനിച്ചു.
മേല്‍ച്ചുണ്ടിന് അല്‍പ്പം മുകളിലായി എനിക്കൊരു മറുകുണ്ടായിരുന്നു.
പെണ്‍കുട്ടികള്‍ക്കാണ് മുഖത്ത് മറുക് ചേര്‍ച്ച എന്നായിരുന്നു എന്റെ വിശ്വാസം.
‘നല്ല ഭംഗീണ്ട്.’ ഭുവനചേച്ചി കൈ ഉയര്‍ത്തി ചുണ്ടുവിരല്‍ കൊണ്ട് എന്റെ മറുകില്‍ തൊട്ട് തലോടി.
റോസാപൂവിന്റെ മണമായിരുന്നു ആ വിരലിന്.
‘ചേച്ചിയുടെ മുഖത്ത് ഒരു മറുകുപോലുമില്ലല്ലോ.’
ഖേദത്തോടെ ഞാന്‍ പറഞ്ഞു.
‘മുഖത്തില്ല… പക്ഷേ വേറൊരിടത്തുണ്ട്. കണ്ണന് കാണണോ?’
‘ഉം…’
ഭുവനചേച്ചി എന്നെയും കൊണ്ട് കോണിപ്പടി കയറി മുകളിലേക്ക് പോയി.
ഓജസ്സുള്ള ഭാഷയും വശ്യമായ ശൈലിയും കൊണ്ട് നമ്മുടെ ഉള്ളിലേക്ക് കടക്കുന്ന കെ.കെ. സുധാകരന്റെ 13 കഥകള്‍…