Description
നായന്മാരുടെ പൂർവ്വീകന്മാർ ആരായിരുന്നു? എവിടെ നിന്നും എന്തിനുവേണ്ടി എന്നാണ് കേരളത്തിൽ വന്നത്? അവരിൽ ബഹുഭർതൃത്വവും മരുമക്കത്തായവും എങ്ങനെയുണ്ടായി? അവർ ഇന്നത്തെ നിലയിൽ ഒന്നാംകിട സമുദായമായി ഉയരാൻ പ്രധാനകാരണമെന്താണ്? നൂറ്റാണ്ടുയുദ്ധത്തിനു മുമ്പുള്ള കാലത്തെ നായന്മാരുടെ യഥാർത്ഥസ്ഥിതി ഏതുനിലയിലായിരുന്നുവെന്നും, നൂറ്റാണ്ടുയുദ്ധം എങ്ങിനെയാണ് അവരുടെ ഉയർച്ചയ്ക്ക് അസ്ഥിവാരമിട്ടതെന്നും, അവിടെ നിന്നു ഏതേതു പതനത്തിൽ ചവിട്ടികൊണ്ടാണു ഇന്നത്തെ നിലയിൽ എത്തിയതെന്നും മറ്റുമുള്ള ചരിത്രം സംഭാവ്യതയ്ക്കനുസരിച്ചും യുക്തിയുക്തമായും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.