Description
‘പൂര്‍വികരെ പഠിച്ചും പരിഷ്‌കരിച്ചും കാലാകാലം പുതുക്കപ്പെടുന്നതുകൊണ്ടാണ് നാട്യകലാ പാരമ്പര്യം നിത്യ നൂതനമായി നിലനില്‍ക്കുന്നത്. ആ പരമ്പരയുടെ ഇങ്ങേ അറ്റത്തെ, ഒരു കണ്ണി ഈ പുസ്തകം രചിച്ച ജനാര്‍ദ്ദനില്‍ എത്തിനില്‍ക്കുന്നുണ്ട്. അരങ്ങത്ത് ആടാന്‍ മാത്രമല്ല, ആട്ടത്തിന്റെ സിദ്ധാന്തം പറയാനും ആ സിദ്ധാന്തത്തിനൊത്ത് ആട്ടക്കാരെ ചൊല്ലിയാടിക്കാനും കൂടി കെല്പുള്ള ഒരു നട്ടുവാങ്കം ഈ കൃതിയുടെ പിന്നില്‍ സജീവചൈതന്യമായി നില്‍ക്കുന്നു.’-ഡോ.എം.ആര്‍ രാഘവ വാര്യര്‍
നൃത്തകലാ അവതരണ-അധ്യാപനരംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന പി.ജി.ജനാര്‍ദ്ദനന്റെ നാട്യകലയെ സംബന്ധിച്ച സമഗ്രവും ആധികാരികവുമായ പഠനം. നിരവധി ചിത്രങ്ങള്‍ സഹിതം.
നൃത്താധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥം.
പരിഷ്‌കരിച്ച നാലാം പതിപ്പ്.
Reviews
There are no reviews yet.