Description
ചില ജന്മങ്ങളുണ്ട് – പൂമൊട്ടു പോലെ വിടര്‍ന്നു വരുന്നു, അഴകു ചൊരിയുന്നു, മണം വീശി തുടങ്ങുന്നു, പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്നറിയില്ല. ആര്‍ക്കും അത് ഗണിച്ചെടുക്കാനുമാകില്ല. നന്ദിത എന്ന പെണ്‍കുട്ടിയും അങ്ങനെ ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവളാണ്. സ്വയം കെടുത്തി കളയും മുന്‍പ് അവളുടെ മനസിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു. തിളങ്ങുന്നവ, അവള്‍ക്കു മാത്രം സ്വന്തമായവ- സുഗതകുമാരി.
നന്ദിത എന്ന പെണ്‍കുട്ടി ഡയറിത്താളുകളില്‍ ഒളിപ്പിച്ചുവെച്ച കവിതകള്‍. ജീവിതത്തില്‍ നിന്ന് സ്വയം പിരിഞ്ഞു പോയ അവളുടെ കവിതകളുടെ സമാഹാരം.
ആറാം പതിപ്പ്.
Reviews
There are no reviews yet.