Description
നമുക്ക് ലഭ്യമായിരുന്ന വൈവിധ്യമാര്‍ന്ന നൂറുകണക്കിന് ഭക്ഷ്യപദാര്‍ഥങ്ങള്‍ ഇന്നു ലഭ്യമല്ലാതായിരിക്കുന്നു. ഒന്നുകില്‍ അവ കൃഷിചെയ്യുന്നില്ല; അല്ലെങ്കില്‍ അവ ഭക്ഷ്യയോഗ്യമാണെന്ന അറിവുപോലും നഷ്ടപ്പെട്ടിരിക്കുന്നു. താളും തകരയും അതുപോലെ മറ്റനേകം സാധനങ്ങളും ഭക്ഷ്യയോഗ്യമാണെന്ന് ഇന്നത്തെ കുട്ടികള്‍ക്കറിഞ്ഞുകൂടാ. ചുരുക്കത്തില്‍, ജീവന്റെ ആധാരമായ ഭക്ഷണത്തിന് ഇന്ന് ബഹുഭൂരിപക്ഷം പേര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു ബഹുരാഷ്ട്രക്കമ്പനിയെ ആശ്രയിക്കണമെന്നനിലവന്നിരിക്കയാണ്. എങ്ങനെയാണ് നാം അവരുടെ ബന്ധത്തില്‍ അകപ്പെട്ടത്, എന്തെല്ലാം തരത്തിലുള്ള ചങ്ങലകള്‍ കൊണ്ടാണ് അവര്‍ നമ്മെ ബന്ധിക്കുന്നത്, എന്തെല്ലാം അപകടങ്ങളാണ് ഭാവിയില്‍ പതിയിരിക്കുന്നത്, അവ മറികടക്കാന്‍ നമുക്ക് ഇന്നുതന്നെ എന്തെല്ലാം ചെയ്യാന്‍ കഴിയും? ആരൊക്കെ, എങ്ങനെയൊക്കെയാണ് അതിനായി ശ്രമിക്കുന്നത്? എന്നീ കാര്യങ്ങള്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്ന പുസ്തകം.
Reviews
There are no reviews yet.