Description
തെരഞ്ഞെടുത്ത 31 മുല്ലാക്കഥകൾ
തുർക്കിയിൽ പതിമൂന്നാം ശതകത്തിൽ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന സരസനായ ദാർശനികനായിരുന്നു നസറുദ്ദീൻ മുല്ല. തന്റെ സരസമായ സംഭാഷണങ്ങളും വേറിട്ട കാഴ്ച്ചപ്പാടുകളും കൊണ്ട് സമ്പുഷ്ടമായ കഥകളിലൂടെ അദ്ദേഹം
അനുവാചകരെ അന്നും ഇന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ലോകമെമ്പാടും വിവിധ ഭാഷകളിൽ പുനരാഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ആ കഥകളിൽ നിന്നും തെരഞ്ഞെടുത്ത 31 കഥകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭാവനയുടെ പടവുകൾ കയറുന്ന കുട്ടികളുടെ ചിന്തകൾക്ക് നിറംപകരാൻ തീർച്ചയായും
ഈ കഥകൾ ഉപകരിക്കും.