Description
പേൾ എസ്. ബക്ക്
ജീവിതത്തിന്റെ നിലനില്പിനും ഉയർച്ചയ്ക്കുമായി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു ചൈനീസ് കർഷക കുടുംബത്തിന്റെ കാലാതീതമായ കഥ പറയുന്ന നോവൽ. പ്രയത്നശാലികളും അമിതമായ ഉത്കർഷേച്ഛുക്കളുമായ വാങ്ലങ്ങും അയാളുടെ ഭാര്യ ഓ-ലാനും അശ്രാന്തപരിശ്രമം കൊണ്ട് ദാരിദ്ര്യത്തെ അകറ്റിനിർത്തുന്നു; ക്ഷാമം, വെള്ളപ്പൊക്കം മുതലായ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നു; ഭൂമിയുടെ ഊർജ്ജസ്വലതയിലുള്ള വിശ്വാസം കൈവെടിയാതെ നിരന്തരം അദ്ധ്വാനിക്കുന്നു; കുഞ്ഞുങ്ങൾക്ക് ജന്മം നല്കുന്നു. എന്നാൽ നോവലിന്റെ ഇതിവൃത്തം അവരുടെ അത്യദ്ധ്വാനത്തിന്റെ ചിത്രീകരണം മാത്രമായി ചുരുങ്ങുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചീനരുടെ ജീവിതശൈലി പ്രതിബിംബിക്കുന്ന വിവാഹാഘോഷങ്ങൾ, നയവഞ്ചകരായ ബന്ധുക്കൾ, സ്വാഭാവികദുരന്തങ്ങൾ, കലാപങ്ങൾ, ജനന മരണങ്ങൾ, കൗമാരത്തിന്റെ ക്ഷിപ്രക്ഷോഭാവേശങ്ങൾ, വെപ്പാട്ടികൾ, കറുപ്പിനോടുള്ള അടിമത്തം എന്നീ ചേരുവ കൾകൊണ്ട് ‘ദി ഗുഡ് ഏർത്ത്’ എന്ന നോവലിനെ നാടകീ യമായ ജീവിതമുഹൂർത്തങ്ങളുടെ വർണ്ണചിത്രങ്ങൾ വരഞ്ഞ മേലങ്കിയാൽ മനോഹരമാക്കിയിരിക്കുന്നു. നോബേൽ സമ്മാനാർഹയായ എഴുത്തുകാരിയുടെ ഏറ്റവും ഉജ്ജ്വലമായ കൃതി.
വിവർത്തനം: രാധാ എൻ. മേനോൻ