Description
ജീവിതത്തിന്റെ ചാരുതകളെ കാല്പനികപ്രഭയോടെ ആവിഷ്കരിക്കുന്ന കൃതി. മുള്‍മരത്തിന്റെ വിത്തു വീണ നീതി ശാസ്ത്രങ്ങളുടെ പ്രകൃതിയില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ജീവിതങ്ങള്‍. നക്ഷത്രങ്ങള്മാത്രം കാവലാളായുള്ള ലോകത്ത് എത്തിച്ചേര്‍ന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതസ്വപ്നങ്ങളുടെ ഗതിവിഗതികള്‍. ജീവിതത്തെ ഒരു സ്വപ്നംപോലെ മനോഹരമായി കണ്ട് ചുഴികളിലും ദുരിതങ്ങളിലും തുഴഞ്ഞെത്തിയ ‘കല്യാണിക്കുട്ടി’യുടെ കഥ. മലയാളനോവല്‍ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രംകൊണ്ട് ശ്രദ്ധേയമാണ് ‘നക്ഷത്രങ്ങളേ കാവല്‍’. മലയാള കഥയിലും ചലച്ചിത്രരംഗത്തും മികച്ച രചനകള്‍ നടത്തിയ പത്മരാജന്റെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍.
Reviews
There are no reviews yet.