Description
രാജീവ് ശിവശങ്കർ
ഇതിഹാസങ്ങൾ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയിൽനിന്ന് ഒരു പുതുനോവൽകൂടി- നാഗഫണം. ലോകം മനുഷ്യരുടേതു മാത്രമല്ലെന്ന തിരിച്ചറിവിലൂടെ വിസ്മയങ്ങളുടെ നാഗലോകത്തേക്കു വാതിൽ തുറക്കുന്ന നോവലിലൂടെ അനന്തനും വാസുകിയും തക്ഷകനും കാർക്കോടകനുമെല്ലാം ഒരിക്കൽക്കൂടി മലയാളിയുടെ ഭാവനാലോകത്തിലേക്ക് എത്തുന്നു. ജന്മവും പുനർജന്മവും പകയും പ്രതികാരവും നിർണയിക്കുന്ന ജീവിതത്തിന്റെ ചമൽക്കാരഭംഗികൾ ചുരുളഴിയുന്ന ആഖ്യാനം. മറപൊരുളിനും കലിപാകത്തിനും ശേഷം രാജീവ് ശിവശങ്കറിൽ നിന്ന് ഇതിഹാസഭംഗിയാർന്ന മറ്റൊരു നോവൽ.
മരണദേവത നൃത്തം ചവിട്ടിയ മണ്ണാണ് ഹസ്തിനപുരിയിലേത്. ശാപങ്ങൾ ഇടിത്തീപോലെ പതിച്ച നാട്! ഇനിയും ഇവിടെ എന്തു ശാപം? എന്തു മരണം?