Description
തുറമുഖം എന്ന വിശേഷജനപദവും നാഗരികവികാസവും കൂടി ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥമാണിത്. കേരളത്തിലെ ഒരു പ്രാചീന തുറമുഖത്തെ സവിശേഷപഠനത്തിന് വിധേയമാക്കുന്ന ആദ്യത്തെ കൃതി. ഒരു തുറമുഖം എന്ന നിലയ്ക്ക് പ്രാചീനകാലത്തെ പുഴമുഖം എങ്ങനെ നിരീക്ഷിക്കപ്പെടണമെന്നും തുറകളുടെ പെരുമാറ്റങ്ങളും, പ്രാചീനകപ്പലുകള്‍ തുറകളില്‍ എങ്ങനെ പെരുമാറും എന്നും അന്നത്തെ നിലയ്ക്കുള്ള കേവുഭാരക്കണക്കുവരെ അപഗ്രഥിച്ചെടുത്ത് പഠിക്കുന്ന രീതി ഗ്രന്ഥത്തില്‍ കാണാം. എല്ലാ ലഭ്യമായ ആകരങ്ങളെയും എങ്ങനെ ചരിത്രത്തെളിവുകളാക്കി മാറ്റാം എന്നു വ്യക്തമാക്കുന്ന ഒരു പഠനമാണിത്.
-ഡോ.എന്‍.എം. നമ്പൂതിരി
മുസ്സിരിസ്സിന്റെ ഉദ്ഭവം മുതല്‍ കഷ്ടകാലവും മരണവും വരെ പ്രതിപാദിക്കുന്ന കൃതി