Description
‘മുംബൈ’ എന്ന നോവലിനു ധാരാളം സവിശേഷതകളുണ്ട്.
അവയിലൊന്ന് സാമ്പ്രദായികവഴികളിൽനിന്ന് നോവലിസ്റ്റ്
വഴിമാറി നടക്കുന്നു എന്നതാണ്. ഇവിടെ രേഖീയമായ കഥയില്ല.
ഒരുപക്ഷേ, കഥപോലുമില്ല. വീണുചിതറിയ ഒരു കണ്ണാടിപോലെയാണ് ഈ നോവൽ.
ചിതറിക്കിടക്കുന്ന കണ്ണാടിത്തുണ്ടുകൾ ചേർത്തുവെച്ച് അതിൽ
മുംബൈനഗരത്തിന്റെ മുഖം കാണുവാനാണ് നോവലിസ്റ്റ്
നമ്മെ ക്ഷണിച്ചുകൊണ്ടുപോകുന്നത്. ഇതിൽ ബിംബസമുച്ചയങ്ങൾ ഇല്ല. ഇന്ന്
നമ്മുടെ നോവലുകളിൽ ധാരാളമായി കാണുന്ന
ഭാഷയുടെ സങ്കീർണതകളില്ല. ആർഭാടങ്ങളില്ല. മിനിമലിസമാണ്
ലിസിയുടെ ആഖ്യാനത്തിന്റെ ബലം.
-എം. മുകുന്ദൻ
മുംബൈ എന്ന മഹാനഗരത്തെ പശ്ചാത്തലമാക്കി
എഴുതിയ പ്രശസ്ത നോവലിന്റെ പുതിയ പതിപ്പ്