Book Mulla Naazaruddin Kathakal
Book Mulla Naazaruddin Kathakal

മുല്ലാ നാസറുദ്ദീന്‍ കഥകള്‍

200.00

In stock

Author: Karasseri M.N.Dr. Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

നമ്മുടെ നാറാണത്തു ഭ്രാന്തനെപ്പോലെ, എല്ലാ നാട്ടിലുമുണ്ടാകും പൊടിത്തമാശയും ചില്ലറ നേരമ്പോക്കും ഇത്തിരി ഭ്രാന്തും ലേശം തത്ത്വചിന്തയും കൂടിച്ചേര്‍ന്ന ഐതിഹ്യകഥാപാത്രങ്ങള്‍. ഇവരൊന്നും ഏതെങ്കിലും വ്യക്തിയുടെ സൃഷ്ടിയായിരിക്കില്ല. അനേകകാലംകൊണ്ട് ഒരു നാട്ടിലെ ജനതയുടെ ഓര്‍മകളിലും മൊഴികളിലും ജീവിതത്തില്‍ത്തന്നെയും ഉരുവംകൊള്ളുന്ന കഥാപാത്രങ്ങളാണവര്‍. ഓരോ തലമുറയും സ്വന്തം ചിരിയും ആലോചനയുംകൊണ്ട് ഇത്തരം കഥാപാത്രങ്ങളുടെ ഫലിതസമ്പത്തിലേക്ക് സ്വന്തം വരി കൊടുത്തുപോരുന്നു. അത്തരമൊരു കഥാപാത്രമാണ് മുല്ലാ നാസറുദ്ദീന്‍. മുല്ലാ നാസറുദ്ദീന്‍ കഥകളുടെ ബൃഹദ്‌സമാഹാരം.

പുനരാഖ്യാനം: എം.എന്‍. കാരശ്ശേരി
ചിത്രീകരണം: മന്‍സൂര്‍ ചെറൂപ്പ

The Author

മുഴുവന്‍ പേര്: മുഹ്‌യുദ്ദീന്‍ നടുക്കണ്ടിയില്‍. 1951-ല്‍ കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ ജനിച്ചു. പിതാവ്: എന്‍.സി. മുഹമ്മദ് ഹാജി. മാതാവ്: കെ.സി. ആയിശക്കുട്ടി. മലയാളത്തില്‍ എം.എ, എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. 1976-78 കാലത്ത് കോഴിക്കോട്ട് മാതൃഭൂമിയില്‍ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. 1986 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തില്‍. വിശകലനം, മക്കയിലേക്കുള്ള പാത, തിരുവരുള്‍, കാഴ്ചവട്ടം, ഒന്നിന്റെ ദര്‍ശനം, ആലോചന, ആരും കൊളുത്താത്ത വിളക്ക്, മാരാരുടെ കുരുക്ഷേത്രം, ചേകനൂരിന്റെ രക്തം, തെളിമലയാളം, വര്‍ഗീയതയ്‌ക്കെതിരെ ഒരു പുസ്തകം, വൈക്കം മുഹമ്മദ് ബഷീര്‍, വിവേകം പാകം ചെയ്യുന്നത് ഏത് അടുപ്പിലാണ്?, ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹരജി, കുഞ്ഞുണ്ണി- ലോകവും കോലവും എന്നിവ പ്രധാന പുസ്തകങ്ങള്‍. Email: mn.karassery@gmail.com

Description

നമ്മുടെ നാറാണത്തു ഭ്രാന്തനെപ്പോലെ, എല്ലാ നാട്ടിലുമുണ്ടാകും പൊടിത്തമാശയും ചില്ലറ നേരമ്പോക്കും ഇത്തിരി ഭ്രാന്തും ലേശം തത്ത്വചിന്തയും കൂടിച്ചേര്‍ന്ന ഐതിഹ്യകഥാപാത്രങ്ങള്‍. ഇവരൊന്നും ഏതെങ്കിലും വ്യക്തിയുടെ സൃഷ്ടിയായിരിക്കില്ല. അനേകകാലംകൊണ്ട് ഒരു നാട്ടിലെ ജനതയുടെ ഓര്‍മകളിലും മൊഴികളിലും ജീവിതത്തില്‍ത്തന്നെയും ഉരുവംകൊള്ളുന്ന കഥാപാത്രങ്ങളാണവര്‍. ഓരോ തലമുറയും സ്വന്തം ചിരിയും ആലോചനയുംകൊണ്ട് ഇത്തരം കഥാപാത്രങ്ങളുടെ ഫലിതസമ്പത്തിലേക്ക് സ്വന്തം വരി കൊടുത്തുപോരുന്നു. അത്തരമൊരു കഥാപാത്രമാണ് മുല്ലാ നാസറുദ്ദീന്‍. മുല്ലാ നാസറുദ്ദീന്‍ കഥകളുടെ ബൃഹദ്‌സമാഹാരം.

പുനരാഖ്യാനം: എം.എന്‍. കാരശ്ശേരി
ചിത്രീകരണം: മന്‍സൂര്‍ ചെറൂപ്പ

Additional information

Dimensions175 cm

Reviews

There are no reviews yet.

Add a review

Mulla Naazaruddin Kathakal
You're viewing: Mulla Naazaruddin Kathakal 200.00
Add to cart