Description
ജീവിതത്തെ തൊടുന്ന നിരീക്ഷണങ്ങള്‍
അതീവസരളമാണ് ഷൗക്കത്തിന്റെ ആഖ്യാനം, മനസ്സില്‍നിന്ന് മനസ്സിലേക്ക് നേരിട്ടു പകരുന്ന രീതി. അരികിലിരുന്ന് പറയുന്നതാണ് സുഖമെങ്കില്‍ അകത്തുതന്നെയിരുന്നു പറയുന്നത് പരമസുഖം. കാരണം, അപ്പോള്‍ പറയുന്ന ആളും കേള്‍ക്കുന്ന ആളും ഒന്നായിത്തീരുന്നു.
പറച്ചില് വെളിപാടാകുന്നു. ഈ വെളിപാടുകളും പ്രപഞ്ചവ്യാപികളാകട്ടെ.
– സി. രാധാകൃഷ്ണന്
ഒരു ജപമാലയിലെന്നപോലെ ജീവിതം എന്ന രസച്ചരടിലെ നൂറ്റിയെട്ടു വചനങ്ങള്‍. ഇതില്‍ സന്തോഷവും ദുഃഖവും തത്ത്വചിന്തയും പ്രണയവും ഹാസ്യവും എല്ലാമുണ്ട്. ജീവിതം ഇത്രയും സരളമാണെന്ന് ഉറക്കെപ്പറഞ്ഞ് പൊട്ടിച്ചിരിക്കാന്‍,
ജീവിതഭാരം ഇറക്കിവെച്ച് നടുനിവര്‍ത്താന്‍ പര്യാപ്തമായ വാക്കുകള്‍… മനനങ്ങള്‍…
Reviews
There are no reviews yet.