Description
…..ചരിത്രത്തിന്റെ മഹത്തായ ചാലകശക്തികള്‍ മനുഷ്യവംശത്തെയാകെ രണ്ടു ശത്രുപാളയങ്ങളിലായി വിഭജിച്ചുനിര്‍ത്തുന്ന ഈ അഭിസന്ധിയില്‍ ഞാനറിയുന്നു, ഞാന്‍ എന്നും ജനങ്ങളോടൊപ്പമായിരിക്കണം…ഇതുവരെ, തത്ത്വങ്ങളുടെ വിശുദ്ധസാരം തിരയുന്ന കാപട്യക്കാരനും വരട്ടുതത്ത്വവാദങ്ങളുടെ മനഃശാസ്ത്രവിശ്ലേഷകനായി ഒരു പ്രേതബാധിതനെപ്പോലെ ഓരിയിട്ടിരുന്ന ഞാന്‍ ഇനിമുതല്‍ ബാരിക്കേഡുകളും ട്രഞ്ചുകളും ആക്രമിക്കും. രക്തക്കറ ഉണങ്ങിപ്പിടിച്ച എന്റെ ആയുധവുമേന്തി ഒടുങ്ങാത്ത പകയോടെ മുന്നിലെത്തുന്ന ശത്രുക്കളെ കശാപ്പുചെയ്യും… പോരാട്ടത്തിന് ഞാന്‍ എന്റെ ശരീരത്തെ ഉരുക്കുപോലെ ഉറച്ചതാക്കുന്നു. വിജയികളാവുന്ന തൊഴിലാളിവര്‍ഗത്തിന്റെ പ്രകടനത്തിന് പുതിയ ഊര്‍ജവും പുതിയ പ്രതീക്ഷയുമായി മാറ്റൊലിക്കൊള്ളാന്‍തക്ക വിശുദ്ധ ഇടമായി ഞാന്‍ എന്റെ ശരീരത്തെ തയ്യാറാക്കുന്നു…
ചെ ഗുവാര തന്റെ സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനാഡോയുമൊത്ത് മോട്ടോര്‍സൈക്കിളില്‍ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ ഡയറിക്കുറിപ്പുകള്‍. ക്യൂബന്‍വിപ്ലവത്തില്‍ പങ്കെടുക്കുന്നതിന് എട്ടുവര്‍ഷം മുമ്പെഴുതിയ ഈ കുറിപ്പുകള്‍ ഏണസ്റ്റോ ഗുവാര എന്ന ഉല്ലാസവാനും സുഖാന്വേഷിയുമായ ചെറുപ്പക്കാരന്റെ ചെ ഗുവാര എന്ന അനശ്വരവിപ്ലവകാരിയിലേക്കുള്ള പരിവര്‍ത്തനം നമുക്കുമുമ്പില്‍ വെളിവാക്കുന്നു. ചരിത്രകാരന്മാര്‍ വിജയകരമായി ഒളിപ്പിച്ചുവച്ച ചെയുടെ വ്യക്തിത്വത്തിന്റെ മാനുഷികവശങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്ന കൃതിയുടെ പരിഭാഷ അത്യപൂര്‍വമായ ചിത്രങ്ങള്‍ സഹിതം.
വിവര്‍ത്തനം- ആര്‍.കെ. ബിജുരാജ്
Reviews
There are no reviews yet.