Description
അജയ് പി. മങ്ങാട്ട്
ഏറ്റവും പ്രിയങ്കരമായ ഒരു സ്നേഹം, സൗഹൃദം, പ്രണയം, കാമം – ഇവയിൽ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവൻ
ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും. സാഹിത്യത്തിൽ ഇതിനെക്കാൾ സുപ്രധാനമായ
സന്ദർഭം വേറെയില്ല. നഷ്ടമായതിനെപ്പറ്റി ഒരാൾ പറയുന്ന കഥയോളം, ആ കഥയ്ക്കുള്ളിൽനിന്നു വരുന്ന മറ്റു കഥകളോളം ജിജ്ഞാസയുണ്ടാക്കിയ മറ്റൊരു ആഖ്യാനവും എന്ന് തോന്നുന്നു. വർഷങ്ങൾക്കുശേഷം അതേ ദുഃഖം ഓർമിക്കുമ്പോൾ, ഇത്രവേഗം കടന്നുപോയ വർഷങ്ങളെ നോക്കി, ജീവിതം എത്ര ഹ്രസ്വമാണ് എന്ന് ഒരാൾ അമ്പരന്നേക്കാം. ചിലർക്ക് ഏതാനും മിനിറ്റുകൾ, അല്ലെങ്കിൽ മണിക്കൂറുകൾ, ഏതാനും ആഴ്ചകളോ മാസങ്ങളോ അതുമല്ലെങ്കിൽ ഏതാനും വർഷങ്ങൾ മാത്രം ഓർത്തുനോക്കൂ, എത്ര ഹ്രസ്വമായ സമയമായാലും എത്രമേൽ ഭാവനസമ്പന്നമാണത്. എത്രയോ വികാരപൂർണമായിരുന്നു. ആ നീരൊഴുക്കുകൾ, അതിൽനിന്നു നാമെടുത്തുവച്ച കല്ലുകളും.
സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക്ക് ശേഷം അജയ് പി. മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവൽ.