Description
മിഖായേല്‍ നഈമി
അവാച്യമായതിനെ ആവിഷ്‌ക്കരിക്കുന്നതിനുവേണ്ടി ദശലക്ഷക്കണക്കിനാളുകള്‍ ഗ്രന്ഥരചനയ്ക്കു മുതിര്‍ന്നിട്ടുണ്ടെങ്കിലും അവ നിശ്ശേഷം പരാജയങ്ങളായിരുന്നു. പരാജയപ്പെട്ടിട്ടില്ലാത്ത ഒരു പുസ്തകം എനിക്കറിയാം. അതാണ് മിര്‍ദാദിന്റെ പുസ്തകം. അതിന്റെ അന്തസ്സത്ത ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ അത് നിങ്ങളുടെ പരാജയമായിരിക്കും. ഗ്രന്ഥകാരന്റേതല്ല! മറ്റ് ഏതൊരു പുസ്തകവും വായിക്കുന്നതുപോലെ അതു വായിക്കരുത്! അതിന്റെ ഏടുകളില്‍ സംഗീതം നിറഞ്ഞുപരന്നിരിക്കുന്നതിനാല്‍ സുന്ദരമായ കവിതപോലെ അത് വായിക്കുക. ഒരു ധ്യാനഗുരുവിന്റെ സന്ദേശംപോലെ അത് വായിക്കുക. അതിലെ വാക്കുകള്‍ സൂചകപദങ്ങളാണ്. അവയുടെ അര്‍ഥങ്ങള്‍ നിഘണ്ടുവില്‍ തിരയേണ്ട. നിങ്ങളുടെ ഹൃദയത്തില്‍ എന്തെങ്കിലും പതിപ്പിക്കുമ്പോഴാണ് അവയ്ക്കര്‍ഥമുണ്ടാവുന്നത്.
-ഓഷോ
ക്ലാസിക് ഗ്രന്ഥമായി വിശേഷിപ്പിക്കപ്പെടുന്ന മിര്‍ദാദിന്റെ പുസ്തകത്തിന്റെ പരിഭാഷ. ഖലീല്‍ ജിബ്രാന്റെ കൂട്ടുകാരനും ജീവചരിത്രകാരനുമായ മിഖായേല്‍ നഈമിയുടെ ഈ ഗ്രന്ഥം ആധ്യാത്മികതയുടെ അനുഭൂതികള്‍ പകരുന്നു.
പരിഭാഷ: അഹമദ് മൂന്നാംകൈ