Description
മിന്നല്‍ ഇല്ലാതാക്കാനാവില്ല, ഇല്ലാതാക്കേണ്ടതുമല്ല. മിന്നല്‍കൂടി സഹായിച്ചതുകൊണ്ടാണ് ഭൂമിയില്‍ ജീവന്‍ നാമ്പെടുത്തതും വളര്‍ന്നുവികസിച്ചതും നിലനില്‍ക്കുന്നതും. അതേസമയം മിന്നല്‍ ദുരന്തങ്ങളുണ്ടാക്കുന്നു. ആളപായം മാത്രമല്ല, സ്വത്തുനാശവും, ഇതൊഴിവാക്കാനാവില്ലേ? ആവും. തീര്‍ച്ചയായും ആവും. അതിനുള്ള രക്ഷാതന്ത്രങ്ങള്‍ നാം അറിഞ്ഞിരിക്കണം. അറിഞ്ഞാല്‍ മാത്രംപോര. വേണ്ടനേരത്ത് പ്രയോഗിച്ചു ശീലമാക്കണം. ശീലമായതെന്തും വേണ്ടനേരത്ത് സ്വയമേവ പ്രയോഗിക്കപ്പെടും. നാം രക്ഷപ്പെടും. മിന്നലുമായി ആര്‍ക്കും എവിടെയും പൊരുത്തപ്പെട്ട് സുരക്ഷിതമായി ജീവിക്കാനുള്ള മാര്‍ഗങ്ങള്‍.
എക്കാലവും ഏതു വീട്ടിലും ഉണ്ടായിരിക്കേണ്ട ഒരു കൈപ്പുസ്തകം.
Reviews
There are no reviews yet.