Description
വിനയചൈതന്യ
മനുഷ്യജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു മഹദ്ഗ്രന്ഥം. തിബറ്റിലെ മഹായോഗിയായ മിലരേപയുടെ ജീവിതകഥ. പല തലത്തിൽനിന്നു വായിക്കാവുന്ന ഒരത്ഭുതകഥയാണിത്. സ്വപ്രയത്നത്തിന്റെ തീവ്രത കൊണ്ട് ബുദ്ധപദത്തിലെത്തുന്ന ഒരു ദുർവൃത്തന്റെ മാനസാന്തരത്തിന്റെയും കഠിനതപസ്സിന്റെയും ഹൃദയ സ്പർശിയായ ആഖ്യാനം.
അഹങ്കാരലേശമില്ലാതെ ജീവൽപ്രവാഹത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒരിക്കലും വഴിതെറ്റാതെ ആരെയും പഴിക്കാതെ കരുണയുടെ ധ്യാനനൗകയിൽ മാത്രം യാത്ര ചെയ്ത് മനുഷ്യ വർഗ്ഗത്തിന്റെ അത്ഭുതകരമായ വിജയവൈജയന്തി ഉയർത്തിപ്പിടിക്കുന്ന മിലരേപയുടെ ഈ മഹച്ചരിതം തത്ത്വശാസ്ത്രങ്ങളുടെ തലനാരിഴകീറലുകളെ തീർത്തും ഒഴിവാക്കുന്നു. ഗുരുശിഷ്യപാരസ്പര്യത്തിന്റെ ഒരു ഉദ്ഘോഷമെന്നതോടൊപ്പം നാടകീയത നിറഞ്ഞ ഒരു നാടോടിക്കഥയുമാണ് ഈ കൃതി.
ഗുരു നിത്യചൈതന്യയതിയുടെ അവതാരിക.