Description
നൈജീരിയയിലെ അകുറെയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ
നാലു സഹോദരന്മാര്‍, അച്ഛന് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍
കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കാനായി ഓമി-ആല
എന്ന ഭീകരനദിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നു.
ഗ്രാമത്തിലെ ഭ്രാന്തന്റെ പ്രവചനങ്ങള്‍ മൂത്ത സഹോദരനായ
ഇക്കെന്നയില്‍ ഉളവാക്കുന്ന ഭാവഭേദങ്ങള്‍ മെല്ലെ
മറ്റുള്ളവരുടെ മനസ്സിനെ അശാന്തമാക്കുന്നു;
ജീവിതത്തിന്റെ ഗതി മാറുന്നു.
നൈജീരിയന്‍ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും
ഇഗ്‌ബോ സംസ്‌കാരവും പ്രതിഫലിക്കുന്ന നോവല്‍