Mathrubhumi Books

Availability: In Stock

മതിലകം രേഖകള്‍ ഭാഗം 3

340.00 272.00 20% off

Author: Umamaheswari.s Category: Language:   MALAYALAM
ISBN: ISBN 13: 9789349855830 Edition: 1 Publisher: Mathrubhumi
Specifications
Pages: 264
The Author

തിരുവനന്തപുരത്ത് ജനനം. അച്ഛന്‍: പരേതനായ പത്മനാഭ അയ്യര്‍. അമ്മ: പരേതയായ സുബ്ബലക്ഷ്മി. പ്രസ് ക്ലബ്ബില്‍നിന്നും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം പാസ്സായ ശേഷം സ്വതന്ത്ര പത്രപ്രവര്‍ത്തകയായി. കഴിഞ്ഞ ഇരുപത്തിമൂന്നു കൊല്ലമായി മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ എഴുതുന്നുണ്ട്. തിരുവിതാംകൂര്‍ ചരിത്രം ഇഷ്ടവിഷയമാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ വിഷയത്തില്‍ നടത്തിയ പഠനങ്ങള്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ജീവചരിത്രം, ട്രാവന്‍കൂര്‍: ദി ഫുട്പ്രിന്റ്‌സ് ഓഫ് ഡെസ്റ്റിനി രചിക്കാന്‍ പ്രേരണയും ധൈര്യവും പകര്‍ന്നു. ശാസ്ത്രീയസംഗീതം ഉള്‍പ്പെടെ മറ്റു ദൃശ്യകലകളെ ആസ്​പദമാക്കിയും അനവധി ലേഖനങ്ങള്‍ വെളിച്ചംകണ്ടിട്ടുണ്ട്. കേരള സര്‍വകലാശാലാ ഉേദ്യാഗസ്ഥയാണ്.

Description

ശ്രീപത്മനാഭസ്വാമി ക്ഷേത്രവും തിരുവിതാംകൂര്‍ രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ സാക്ഷ്യങ്ങളായ മതിലകം രേഖകളില്‍ നിരവധി ചരിത്രസത്യങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. പുരാരേഖാവകുപ്പിലെ ഏറ്റവും പഴക്കമുള്ള ഒരു ചരിത്രരേഖ അവതരിപ്പിച്ചുകൊണ്ട് ഈ പുസ്തകം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും സംഭവങ്ങള്‍ താളിയോലകളില്‍ സുവ്യക്തമായി രേഖപ്പെടുത്തിവെക്കുകയെന്ന മഹത്തായ സാംസ്‌കാരികപാരമ്പര്യമാണ് ഇതില്‍ പ്രകടമാവുന്നത്. ഈ രേഖകള്‍ പകര്‍ന്നുതരുന്ന സംഭവകഥകള്‍ ചരിത്രത്തില്‍ തത്പരരായവര്‍ക്ക് പ്രയോജനപ്രദമാണ്.

തിരുവിതാംകൂര്‍ചരിത്രം സൂര്യരശ്മിപോലെ പ്രകാശിക്കുന്ന രേഖകള്‍

You're viewing: MATHILAKAM REKHAKAL PART -3 340.00 272.00 20% off
Add to cart
Shopping cart close