Description
ആര്‍ക്കോവേണ്ടി എവിടേക്കോ ഒരു ഗോളടിക്കുന്നതിനിടയിലായിരുന്നു മത്തായിയെ റഫറി പുറത്താക്കിയത്. മത്തായിക്ക് ആ ഗോളടിക്കാന്‍ സാധിച്ചുവോ എന്നറിയില്ല. കളി കഴിഞ്ഞ സ്ഥിതിക്ക് ആ ഗോളിനെക്കുറിച്ച് മത്തായിക്കൊന്നും പറയാനും സാധിച്ചില്ല. ഗോള്‍ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്ത ഗോളിയെയും ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്തായാലും ഇതോടെ മത്തായിയുടെ സകല കളിയും തീര്‍ന്നു. ഇനി മത്തായിക്ക് ഒരു റഫറി വിചാരിച്ചാലും ജീവിതത്തില്‍ കളിയില്ല. മത്തായി ഔട്ട്…
സരസ്വതിയമ്മയുടെ ചീത്തക്കുട്ടി, മൂസാഹാജിയെ ഫാത്തിമാഹാജി വിഴുങ്ങി, അരയന്നങ്ങള്‍ പറന്നുപോയ്, ആ മനുഷ്യന്‍ ഇപ്പോള്‍ വരും, മത്തായിയെ റഫറി പുറത്താക്കി… തുടങ്ങി ഏഴു കഥകള്‍. രഘുനാഥ് പലേരിയുടെ ഏറ്റവും പുതിയ പുസ്തകം.
Reviews
There are no reviews yet.