Description
വായനകളുടെ പുസ്തകം
ഇ. സന്തോഷ്കുമാര്‍
‘Life is not what one lived, but what one remembers and how one remembers in order to recount it.’
-Gabriel Garcia Marquez
‘സാഹിത്യം നിരുപദ്രവകരമായ വെറും കളിയല്ല. നിത്യജീവിതത്തോടുള്ള ആഴമേറിയ അസംതൃപ്തിയില്‍ നിന്നും അതുത്ഭവിക്കുന്നു; പിന്നീട് അതുതന്നെ വലിയ അസംതൃപ്തിക്കും ദുരിതത്തിനും കാരണമായിത്തീരുന്നു’.
-മാരിയ വര്‍ഗാസ് യോസ
‘We never stop reading, although every book end, just as we never stop living, although death is certain.’
-Roberto Bolano
‘എത്രതന്നെ ഒറ്റപ്പെട്ടാലും ആത്മഹത്യ ഒരു പോംവഴിയല്ല. അതിനെ ബോധോദയത്തിന്റെ ഒരു മാതൃകയായി കാണരുത്. ഞാന്‍ ആത്മഹത്യയുടെ ആരാധകനല്ല, അതു ചെയ്യുന്നവരോട് എനിക്കു സഹതാപവുമില്ല.’
-യാസുനാരി കവാബാത്ത
ഇ. സന്തോഷ്കുമാറിന്റെ ആദ്യ ലേഖനസമാഹാരം. ലോകസാഹിത്യത്തിലെ വിശ്രുതമായ ചില കൃതികളുടെ വായനാനുഭവം.