Description
കെ. വേണു
മാർക്സിസത്തിന്റെ ഉത്ഭവത്തെയും വികാസത്തെയും, പല രാജ്യങ്ങളിൽ നടന്ന അതിന്റെ പലതരത്തിലുള്ള പ്രയോഗങ്ങളെയും ആശയപരിണാമങ്ങളെയും പരാജയങ്ങളെയും സൂക്ഷ്മമായി പരിശോധിക്കുന്ന കൃതി.
ഫ്രഞ്ച് വിപ്ലവത്തിൽ നിന്നും, പാരീസ് കമ്മ്യൂണിലും യൂറോപ്പിലും ലോകത്തെ മറ്റു ചിലയിടങ്ങളിലും നടന്ന വിപ്ലവശ്രമങ്ങളിൽ നിന്നും ആവേശമുൾക്കൊണ്ട് വളർന്നു വരികയും റഷ്യൻ വിപ്ലവാനന്തരം സാദ്ധ്യമായ തൊഴിലാളി വർഗ്ഗസർവ്വാധിപത്യത്തോടെ വികാസം പ്രാപിക്കുകയും ചെയ്ത രാഷ്ട്രീയാശയമാണ് മാർക്സിസം. ആദ്യകാലത്ത് സമ്പൂർണ്ണ ജനാധിപത്യം സ്വപ്നം കണ്ടിരുന്നതും അതുവഴി അക്കാലത്തെ ലോകത്തെ മുഴുവൻ അതിശയപ്പെടുത്തുകയും ചെയ്ത ഈ രാഷ്ട്രീയാശയം പിന്നീട് അധികാരവഴികളിൽ എവിടെയോ വെച്ച് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തും വിധം സമ്പൂർണ്ണ ഏകാധിപത്യത്തിലേക്ക് കാലിടറുന്ന കാഴ്ച്ചയാണ് ചരിത്രത്തിൽ നമുക്ക് കാണാനാവുക.
ഏകപാർട്ടി സേച്ഛാധിപത്യവും സായുധപോരാട്ടങ്ങളും തീവ്രരാഷ്ട്രീയാശങ്ങളുമല്ല, ജനാധിപത്യമാണ് സമൂഹത്തിന്റെ കുറ്റമറ്റ നിലനിൽപ്പിനാധാരം എന്നു മനസ്സിലാക്കിയ ഒരാൾ ഒരേ സമയം ആശയസമ്പന്നവും രക്തപങ്കിലവുമായ ആ ചരിത്രത്തിലൂടെ നടത്തുന്ന ഒരു യാത്രയാണ് ഈ പുസ്തകം.