Description
സ്വപ്‌ന സി. കോമ്പാത്ത്
പരിചിതരോ അകമ്പടിക്കാരോ ഇല്ലാത്ത സ്വതന്ത്രമായ യാത്രകളെ സ്വപ്‌നം കാണുന്ന യുവതി. ഇഷ്ടമുള്ളതെല്ലാം സാധിക്കണമെന്ന അവളുടെ ആഗ്രഹത്തിനിടയില്‍ യാത്ര അവള്‍ക്ക് ചിലരെ സമ്മാനിക്കുന്നു. ഈ ലോകം എത്ര വിചിത്രവും വൈവിധ്യമുള്ള വ്യക്തികളെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് അവള്‍ക്ക് ബോധ്യമാകുന്നു. നാടകീയമായ ചില സംഭവങ്ങളെ അതിജീവിച്ച് അവള്‍ ലക്ഷ്യത്തിലേക്ക് പറന്നടുക്കുന്നു. യാത്രയും ജീവിതവും സമ്മാനിക്കുന്ന സമ്മിശ്രമായ ഭാവാനുഭൂതികളിലൂടെ കടന്നുപോകുന്ന പെണ്‍ജീവിതത്തിന്റെ നേര്‍ചിത്രമാണീ നോവല്‍.