Description
കൊടുംനാശം പതിയിരിക്കുന്ന നരകക്കുഴിക്കു മുകളിലെ
നൂല്‍പ്പാലത്തിലൂടെയുള്ള മാരകമായ യാത്രമാത്രമാണ്
ജീവിതമെന്ന് മുന്നറിയിപ്പു തരുന്ന പുറംലോകം,
ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ മനുഷ്യസ്നേഹത്തെ ലളിതസുന്ദരമായി വ്യാഖ്യാനിച്ച് അനുഭവിപ്പിക്കുന്ന ഹരിതാഭ, ഒരു സിനിമാനടിയുടെ ജീവിതത്തിലൂടെ സമൂഹത്തിന്റെ
പൊള്ളത്തരവും സദാചാരകാപട്യവും എടുത്തുകാണിക്കുന്ന നക്ഷത്രങ്ങളിലൊന്ന്, അപരാഹ്നം, കുളിര്, കാവല്‍,
നീണ്ടുപോകുന്ന രേഖകള്‍, പ്രിയപ്പെട്ട രഹസ്യങ്ങള്‍,
അവന് ശരീരത്തില്‍ സഹിച്ചു, മറുകര…
തുടങ്ങി ഇരുപത്തിയാറു കഥകള്‍.
മലയാള പുസ്തക പ്രസാധനരംഗത്ത് മാറ്റത്തിന്റെ
കൊടിയടയാളമായിരുന്ന മള്‍ബെറി ബുക്സിന്റെ
ആദ്യ മലയാള പുസ്തകത്തിന്റെ പുതിയ പതിപ്പ്