Description
ഗംഗാധരന്‍ ആശാന്‍
അതിപ്രാചീനകാലം മുതല്‍ ഭാരതത്തില്‍, വിശിഷ്യാ തെക്കന്‍ഭാരതത്തില്‍ നിലവില്‍നിന്നിരുന്ന ഒരു വൈദ്യശാഖയാണ് മര്‍മ്മവും മര്‍മ്മചികിത്സയും, കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധയും വിജ്ഞാനവും ഈശ്വരാനുഗ്രഹവും ഗുരുത്വവും വേണമെന്നതിനാല്‍ ഒരു നിഗൂഢശാസ്ത്രശാഖയായിട്ടാണ് ഇതിനെ കരുതിപ്പോന്നത്. മര്‍മ്മശാസ്ത്രം ആരെയും ഉപദ്രവിക്കാനോ നശിപ്പിക്കാനോ അല്ല, മറിച്ച് മനുഷ്യശരീരത്തെക്കുറിച്ച് മനസ്സിലാക്കാനും നിത്യജീവിതത്തില്‍ സംഭവിക്കുന്ന തട്ടുകളും മുട്ടുകളും വീഴ്ചകളും മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷഫലങ്ങളറിഞ്ഞ് അതിനുള്ള പ്രതിവിധികള്‍ സ്വയം ചെയ്യുവാനും ഉത്തമരായ ചികിത്സകരെക്കൊണ്ട് രോഗനിവാരണം വരുത്തുന്നതിനും വേണ്ടി അറിഞ്ഞിരിക്കേണ്ട ഒരു ശരീരശാസ്ത്രമാണ് മര്‍മ്മശാസ്ത്രം.