Description
ഗോവയിൽനിന്ന് പ്രാണരക്ഷാർത്ഥം രക്ഷപ്പെട്ട്
നാട്ടിലെത്തി, യാദൃച്ഛികമായി സൂപ്പർതാരമാകുന്ന ലീല.
അവളിലെ നടിയെ കണ്ടെത്തുന്ന സംവിധായകൻ ഫ്രെഡ്ഡി.
ഭൂതകാലത്തിൽ ഉപേക്ഷിച്ച പലതും വീണ്ടും
വിലങ്ങുതടിയാകുമ്പോൾ അതിനെ പാടേ
പിഴുതുകളയുക എന്നതു മാത്രമേ പരിഹാരമുള്ളൂ.
ഫ്രെഡ്ഡിയുടെ ഏറ്റവും മികച്ച
തിരക്കഥയിൽ ലീല എക്കാലത്തെയും മികച്ച
അഭിനയപ്രകടനം കാഴ്ചവെക്കാൻ തീരുമാനിക്കുന്നു.
അവിചാരിതമായുണ്ടാകുന്ന സന്ദർഭങ്ങൾ പുതിയ
കഥാഗതികളിലേക്ക് തിരിയുമ്പോൾ കഥയിലെ കഥ
കെണ്ടത്താൻ അദ്ദേഹം രംഗപ്രവേശം ചെയ്യുന്നു,
ഡിറ്റക്ടീവ് ശിവശങ്കർ പെരുമാൾ.