Description
അനുരാഗത്തിന് പ്രായമോ കാലമോ ഒരു പ്രശ്‌നമല്ല. യൗവനയുക്തമായ സ്ത്രീ പുരുഷ സാമീപ്യം അഗ്നിയും പഞ്ഞിയുംപോലെയാണ്. മരിച്ചുപോയ സുഹൃത്തിന്റെ ഭാര്യയുമായ്, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഹരികൃഷ്ണന്‍ ഒരു ഊരാകുടുക്കില്‍ ചെന്നു വീഴുന്നു. സുഹൃത്തിന്റെ ഭാര്യയുടെ വിശ്വസ്തനായ ഒരു മിത്രം എന്ന നിലയില്‍ ആരംഭിച്ച സൗഹൃദം വഴിതെറ്റിപ്പോകുന്നുവെന്ന് മനസ്സിലാക്കിയ ഹരികൃഷ്ണന്‍ അവസാനം തെറ്റുതിരുത്തി മനഃസാക്ഷിയുടെ വിളികേട്ടിട്ടെന്നവണ്ണം പിന്‍തിരിയുന്നു. തന്റെ വ്യക്തിത്വത്തിന് മുറിവേറ്റുവെന്ന് കരുതിയ ആനന്ധം പ്രതികാരദാഹത്തോടെ ഹരികൃഷ്ണനെ കീഴ്‌പ്പെടുത്തുവാനുള്ള ത്വരയില്‍ ചെന്നു വീഴുന്നു. തുടന്നുള്ള ഉത്ക്കടമായ മാനസിക സംഘര്‍ഷങ്ങളാണ് ഈ നോവലില്‍ ത്രസിച്ചുനില്‍ക്കുന്ന തീവ്രാനുഭൂതി. ഒരു മനഃശാസ്ത്രവിദഗ്ദ്ധന്റെ പാടവത്തോടെ സ്ത്രീ പുരുഷബന്ധത്തിന്റെ അടിയൊഴുക്കുകളെ തന്മയത്വത്തോടെ ചിത്രീകരിച്ചിരിക്കുകയാണീ കൃതഹസ്തനായ നോവലിസ്റ്റ്. ആത്മാവില്‍ ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ച് അന്യോന്യം മറക്കാനും പൊറുക്കാനുംവേണ്ടി വേര്‍പിരിയുന്നു. പുതൂരിന്റെ മറ്റ് നോവലുകളില്‍നിന്നും തികച്ചും വ്യത്യസ്തവും വ്യതിരിക്തവുമാണീ വിവാദകൃതി.
Reviews
There are no reviews yet.