Description
ഡോ. എബി ലൂക്കോസ്
പ്രമേയ കല്പനകളിലും പശ്ചാത്തല ഭൂമികകളിലും അന്യോന്യം വ്യത്യസ്തത പുലർത്തുമ്പോഴും ഭൂതദയയുടെ ദർശനദീപ്തി പ്രസരിപ്പിക്കുന്ന ഒരു ജീവിത വീക്ഷണം ഈ കഥകളെയെല്ലാം ഒരുമിപ്പിക്കുന്നു. ശില്പപരവും ഭാഷാപരവുമായ ലാളിത്യവും ഒതുക്കിപ്പറയലിന്റെ ഭംഗിയുമൊക്കെയാണ് ഈ കഥകളുടെ ഇതരസവിശേഷതകൾ. താൻ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളിൽ നിന്നെല്ലാം പരഹൃദയജ്ഞാനം ആർജ്ജിക്കുവാൻ ഉദ്യമിച്ചിട്ടുള്ള ഒരു കഥാകാരനെ നമുക്ക് ഈ കഥകൾക്ക് പിന്നിൽ കാണുവാൻ കഴിയുന്നു.
-അയ്മനം ജോൺ