Description
ആർഷങ്ങളായ ശില്പശാസ്ത്രങ്ങളുടെ ദുർഗ്രാഹ്യതമൂലം, സാധാരണക്കാർക്ക് സുഗ്രാഹ്യമായ രീതിയിൽ സംഗ്രഹിച്ചും പ്രാമാണഗ്രന്ഥങ്ങൾ പരിശോധിച്ചും തന്ത്രസമുച്ചയാവലംബിയായും ‘ഋഷീണാം ഉത്തരോത്തരം മഹീയാൻ’ എന്ന ന്യായപ്രകാരം കാലദേശാനുരോധേന ശാസ്ത്രങ്ങൾക്ക് പൂർവ്വതന്ത്രാനുസാരിയായും, കേരളത്തിന്റെ ശീതോഷ്ണാവസ്ഥാഭേദങ്ങൾക്ക് അനുയോജ്യമായും, തിരുമംഗലത്ത് ശ്രീ നീലകണ്ഠൻ രചിച്ച ‘മനുഷ്യാലയചന്ദ്രിക’ എന്ന ഗ്രന്ഥത്തിന്ന് കേരളത്തിൽ സാർവ്വത്രികമായ പ്രചാരവും അംഗീകാരവും സിദ്ധിച്ചിട്ടുണ്ട്.