Description
എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന മലയാളകഥകളുടെ കൂട്ടത്തിലേക്ക് രേഖയുടെ ‘മനുഷ്യാലയചന്ദ്രിക’യും ചേര്‍ത്തുവെക്കുന്നു.
ജീവന്റെ തുടിപ്പുണ്ട് ഓരോ വരിയിലും. വായിച്ചുകഴിയുമ്പോള്‍
കണ്ണു നിറയുകയും മനസ്സിന് ഘനം കൂടുകയും ചെയ്യുന്ന കഥകള്‍ അപൂര്‍വ്വമായേ സംഭവിക്കാറുള്ളു. രേഖയുടെ ഈ കഥ അത്തരം
അനുഭവമാണ് നല്‍കിയത്.
-സത്യന്‍ അന്തിക്കാട്
കൃത്യമായ അളവുകളുടെ തച്ചുശാസ്ത്രം രൂപപ്പെടുത്തിയ
വീടുകള്‍ക്കുള്ളില്‍, പകയും സ്വാര്‍ത്ഥതയും വെറുപ്പും
നിസ്സഹായതയും കാമവുമെല്ലാമെല്ലാം അളവു തെറ്റി
മാരകമായി പരന്നൊഴുകുമ്പോഴും കിറുകൃത്യമാണെല്ലാമെന്ന്
അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യജീവിതങ്ങളുടെ
ചൂടും ചൂരും അനുഭവിപ്പിക്കുന്ന മനുഷ്യാലയചന്ദ്രിക എന്ന
കഥയുള്‍പ്പെടെ, ആശ്രിതര്‍, വള്ളുവനാട്, ദ്രുതവാട്ടം,
പൊന്നുരുക്കുന്നിടത്ത്, ഒതുക്കിലെ വല്യമ്മ, നെഞ്ച്
എന്നിങ്ങനെ ഏഴു കഥകള്‍.
രേഖ കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം