Description
റോണ്ടാ ബേൺ
വിവർത്തനം: ബിനി ജോഷ്വാ
ഒരു വാക്ക് അതെല്ലാറ്റിനെയും മാറ്റുന്നു
ഇരുപതു നൂറ്റാണ്ടിലേറെയായി ഒരു വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകൾ അത് വായിച്ചിട്ടുള്ള ഏതാണ്ട് എല്ലാവർക്കും നിഗൂഢവും ആശയക്കുഴപ്പം നിറഞ്ഞതും തെറ്റിദ്ധാരണാജനകവുമായിരുന്നു.
ഈ വാക്കുകൾ ഒരു കടങ്കഥയാണെന്നും ഒരിക്കൽ അതിനുത്തരം കണ്ടെത്തിയാൽ – ആ ഗൂഢാർത്ഥം വെളിപ്പെടുത്തിയാൽ – കൺമുമ്പിൽ പുതിയൊരു ലോകം പ്രത്യക്ഷപ്പെടുമെന്നും തിരിച്ചറിഞ്ഞത് ചരിത്രത്തിൽ, ചുരുക്കം ചിലർ മാത്രമാണ്.
ജീവിതം മാറ്റിമറിക്കുന്ന ഈ അറിവാണ് ‘മാന്ത്രികം’ എന്ന പുസ്തകത്തിലൂടെ റോണ്ടാ ബേൺ ലോകത്തിനു നൽകുന്നത്. 28 ദിവസം നീളുന്ന അവിശ്വസനീയമായ യാത്രയിൽ ഈ വിദ്യ നിങ്ങളുടെ നിത്യജീവിതത്തിൽ പ്രയോഗിക്കേണ്ടത് എങ്ങനെയെന്ന് അവർ പഠിപ്പിക്കുന്നു.
നിങ്ങൾ ആരുമാകട്ടെ, എവിടെയുമാകട്ടെ, സാഹചര്യം ഏതുമാകട്ടെ, ‘മാന്ത്രികം’ നിങ്ങളുടെ ജീവിതം മുഴുവൻ
മാറ്റിമറിക്കാൻ പോവുകയാണ്!
മാന്ത്രികം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.thesecret.tv സന്ദർശിക്കുക