Description
സുജയ നമ്പ്യാർ
ജീവിത പരിസരങ്ങളിൽ നിന്ന് കഥ പറയുമ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചുനിന്നു കൊണ്ട് കഥ പറയുകയാണ് കഥാകാരി. കഥകളിൽ വള്ളുവനാടൻ ശൈലി ദൃശ്യമാണ്. സ്ത്രീ അവസ്ഥയോടുള്ള കഥാകാരിയുടെ സവിശേഷ പ്രതികരണങ്ങൾ കഥകളിൽ നിന്നും വായിച്ചെടുക്കാം. കഥകളിലൂടെ തന്റെ നിലപാടുകൾ സധൈര്യം ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട് സുജയ. സ്ത്രീ പുരുഷബന്ധങ്ങളിൽ അകന്നുപോകേണ്ട പ്രണയകലഹങ്ങളുടെയും സംഘർഷലഘൂകരണത്തിന്റെയും വശങ്ങൾ കഥാകാരി കാണിച്ചുതരുന്നു. ശാന്തതയിലും പുതിയ പ്രണയങ്ങൾ വിടരുന്നു, അവിഹിതം എന്ന വാക്ക് ഇവിടെ അപ്രസക്തമാവുകയും പാരസ്പര്യമെന്ന വാക്ക് തെളിഞ്ഞുവരികയും ചെയ്യുന്നുണ്ട് കഥകളിൽ. അനുവാചകരുടെ ശ്രദ്ധയാകർഷിക്കാൻ കെൽപ്പുള്ള കഥകൾ.
ഡോ. എൻ. ആർ. ഗ്രാമപ്രകാശ്