Description
സാംജി വടക്കേടം
കോപം – ആർക്കും തോന്നുന്ന ഒരു വികാരമാണ്. പ്രകടിപ്പിക്കേണ്ട വ്യക്തിയോട്, പരിമിതമായ അളവിൽ, അനുയോജ്യമായ സമയത്ത്, ശരിയായ രീതിയിൽ കോപിക്കുമ്പോൾ കോപം ദോഷം ചെയ്യുന്നില്ല. എന്നാൽ അത് എല്ലാവരുടെയും നിയന്ത്രണത്തിൽ വരുന്നതോ, എളുപ്പമുള്ളതോ ആയ കാര്യമല്ല. കോപത്തെ നിയന്ത്രിക്കാനുള്ള വഴികൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് സന്തോഷകരവും സമാധാനപൂർണ്ണവുമായ ഒരു ജീവിതം നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ പുസ്തകം അതിലേക്കുള്ള ഒരു വഴികാട്ടിയാണ്. മാർഗ്ഗം നിങ്ങൾക്കു മുൻപിലുണ്ട്. തിരഞ്ഞെടുക്കേണ്ടതും മാറ്റപ്പെടേണ്ടതും നിങ്ങളാണ്.