Description
ഇന്ത്യയ്ക്കു പുറത്തുനിന്ന് മലയാളിയെ വിലയിരുത്തുന്നതിന്റെ മനോഹരമായ വാങ്മയങ്ങളാണ് ഇവ. കാലഘട്ടത്തിനു സംഭവിച്ച മാറ്റങ്ങള്‍ മലയാളിയെയും കേരളത്തെയും ബാധിച്ച രീതികള്‍ സത്യസന്ധമായി അനാവരണം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു മറുനാടന്‍മലയാളിയെ നമുക്കിവിടെ കാണാം.
ടെക്നോളജി, കൊളോണിയല്‍ മനഃസ്ഥിതി, ഫ്യൂഡലിസം, കപടമായ ധനാഭിമുഖ്യം, സ്ത്രീക്ക് മാറ്റിവെച്ചിരിക്കുന്ന ഇടം. ഇവയില്‍ കുടുങ്ങിയ മലയാളി വളരാന്‍ മറന്നു. പുതിയ ആശയങ്ങളും പുതിയ അറിവുകളും പുതിയ സാങ്കേതികവിദ്യയും കാലത്തിന്റെ പുരോഗതിയെ വഹിക്കുന്നവയാണ്. ഇതിനെ സ്വീകരിക്കാനാവാതെ വരുമ്പോള്‍ യാഥാസ്ഥിതികമായ
വഴികളേ അവശേഷിക്കുകയുള്ളൂ.
എന്‍.എം. പിയേഴ്‌സണ്‍
മലയാളിയുടെ പൊതുസ്വഭാവത്തെ വിമര്‍ശനപൂര്‍വ്വം
നിരീക്ഷിക്കുന്ന ലേഖനസമാഹാരത്തിന്റെ
പരിഷ്‌കരിച്ച പുതിയ പതിപ്പ്