Description
അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ തുറന്നുപറച്ചിലുകളാണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥകള്‍. ഇതിലെ മനുഷ്യര്‍ ചില നേരങ്ങളില്‍ ശബ്ദിക്കുന്നവരാണ്. മറ്റു ചിലപ്പോള്‍ മൗനംകൊണ്ട് സംവദിക്കുന്നവരും. ആത്മമീഡനം അനുഭവിക്കുന്നവരും തങ്ങളുടെ കാലത്തെ നിശിതമായി പരിഹസിക്കുന്നവരുമാണ് അവര്‍. എല്ലാവരും തോന്നലുകളുടെ രാജ്യഭാരമുള്ളവര്‍. അനൗചിത്യത്തിലെ യാത്രികര്‍. ഇരുട്ടത്തു നടന്നുപോകുമ്പോള്‍ കൂടെകൂടെ തിരിഞ്ഞു നോക്കുന്നവര്‍. ഒരു സന്ദേഹിയുടെ ആത്മാവ് ഈ കഥകളിലെമ്പാടും ചിതറിക്കിടക്കുന്നു.
Reviews
There are no reviews yet.