Book Malayala Cinema Pinnitta Vazhikal
Malayala-Cinema
Book Malayala Cinema Pinnitta Vazhikal

മലയാള സിനിമ പിന്നിട്ട വഴികള്‍

4.81 out of 5 based on 26 customer ratings
(27 customer reviews)

600.00

In stock

Author: M.Jayaraj Category: Language:   Malayalam
Edition: First Publisher: Mathrubhumi
Specifications Pages: 608 Binding: Papperback
About the Book

മലയാള സിനിമയുടെ തുടക്കവും വളര്‍ച്ചയും സാങ്കേതികമായും കലാപരമായും കൈവരിച്ച മാറ്റങ്ങളും പ്രതിപാദിക്കപ്പെടുന്ന പുസ്തകമാണ് എം. ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍. കഥ, തിരക്കഥ, സംവിധാനം, അഭിനയം, സംഗീതം, ഗാനരചന, ഛായാഗ്രഹണം, നിര്‍മാണം, ചമയം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടുന്ന സര്‍വമേഖലകളെക്കുറിച്ചുമുള്ള വിവരങ്ങളിലൂടെ കടന്നുപോകുന്നു. ഒപ്പം വിഗതകുമാര്‍ മുതലുള്ള സിനിമകളിലും സിനിമകള്‍ക്കു പിന്നിലുള്ള കൗതുകകരമായ സംഭവങ്ങളും അനുഭവങ്ങളും സിനിമാചരിത്രത്തില്‍ ഇടം നേതാതെപോയ പല പ്രധാനവ്യക്തികളും ഇതില്‍ കടന്നു വരുന്നു. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും സഹായകരമാകുന്ന പഠനഗ്രന്ഥം.

The Author

എം. ജയരാജ് പൊന്നാനിക്കാരന്‍. 1978 മുതല്‍ മാതൃഭൂമിയില്‍. 2023-ല്‍ വിരമിച്ചു. മികച്ച മാദ്ധ്യമപഠനത്തിന് കേസരി സ്മാരക പുരസ്‌കാരം (2014), മികച്ച മാദ്ധ്യമ ഗവേഷണപഠനത്തിന് ഇ.കെ. അബൂബക്കര്‍ സ്മാരക പുരസ്‌കാരം (2015), മികച്ച മാദ്ധ്യമഗ്രന്ഥത്തിന് വി.ടി. കുമാരന്‍ സ്മാരക പുരസ്‌കാരം (2016), തൃശ്ശൂര്‍ സഹൃദയവേദിയുടെ വൈജ്ഞാനികസാഹിത്യത്തിനുള്ള പുരസ്‌കാരം എന്നിവ അച്ചടിമാധ്യമം: ഭൂതവും വര്‍ത്തമാനവും എന്ന ഗ്രന്ഥത്തിനു ലഭിച്ചു. മാതൃഭൂമി സ്പോര്‍ട്സ് മാസികയില്‍ പ്രസിദ്ധീകരിച്ച 'അന്‍പതാണ്ടിന്റെ പാദമുദ്രകള്‍' എന്ന പരമ്പരയ്ക്ക് പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റായിരുന്ന കോമാട്ടില്‍ രാമന്‍ മേനോന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ കോമാട്ടില്‍ രാമന്‍ മേനോന്‍ പുരസ്‌കാരം, 'തിരനോട്ടം' എന്ന പേരില്‍ ചിത്രഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച മലയാള സിനിമാ ചരിത്രപരമ്പരയ്ക്ക് 'അല' ചലച്ചിത്രലേഖന പുരസ്‌കാരം, ഏറ്റവും മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം മലയാളസിനിമ പിന്നിട്ട വഴികള്‍ (2018) എന്ന ഗ്രന്ഥത്തിനും ലഭിച്ചു. എം.ടി: മാതൃഭൂമിക്കാലം, മഹാത്മജി: മാതൃഭൂമി രേഖകള്‍, മാതൃഭൂമി വിശ്വോത്തരകഥകള്‍, മാതൃഭൂമിയും ബഷീറും, മാതൃഭൂമിയും എസ്.കെ. പൊറ്റെക്കാട്ടും എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍. 'മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചരിത്രം' ആഴ്ചപ്പതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീര്‍ഘകാലം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ചരിത്രപഥം' എന്ന പംക്തി പ്രസിദ്ധീകരണത്തിന്റെ പല ഘട്ടങ്ങളിലായി ചരിത്രത്തെ മാതൃഭൂമി എങ്ങനെ സമീപിച്ചു എന്നു വിശദീകരിക്കുന്നു. ഭാര്യ: ഉഷ. മക്കള്‍: പാര്‍വ്വതി, ലക്ഷ്മി. മരുമകന്‍: പ്രശാന്ത്. വിലാസം: 'ഉണ്ണിമായ' താഴെപുനത്തില്‍, ചേവായൂര്‍ പി.ഒ., കോഴിക്കോട്: 673017. e-mail: jayarajmulakkal@gmail.com

Description

മലയാള സിനിമയുടെ തുടക്കവും വളര്‍ച്ചയും സാങ്കേതികമായും കലാപരമായും കൈവരിച്ച മാറ്റങ്ങളും പ്രതിപാദിക്കപ്പെടുന്ന പുസ്തകമാണ് എം. ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍. കഥ, തിരക്കഥ, സംവിധാനം, അഭിനയം, സംഗീതം, ഗാനരചന, ഛായാഗ്രഹണം, നിര്‍മാണം, ചമയം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടുന്ന സര്‍വമേഖലകളെക്കുറിച്ചുമുള്ള വിവരങ്ങളിലൂടെ കടന്നുപോകുന്നു. ഒപ്പം വിഗതകുമാര്‍ മുതലുള്ള സിനിമകളിലും സിനിമകള്‍ക്കു പിന്നിലുള്ള കൗതുകകരമായ സംഭവങ്ങളും അനുഭവങ്ങളും സിനിമാചരിത്രത്തില്‍ ഇടം നേതാതെപോയ പല പ്രധാനവ്യക്തികളും ഇതില്‍ കടന്നു വരുന്നു. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും സഹായകരമാകുന്ന പഠനഗ്രന്ഥം.

27 reviews for Malayala Cinema Pinnitta Vazhikal

There are no reviews yet.

Add a review

Malayala Cinema Pinnitta Vazhikal
You're viewing: Malayala Cinema Pinnitta Vazhikal 600.00
Add to cart