Description
പ്രസിദ്ധമായ മെയ്‌ഗ്രേ പരമ്പരയിലെ നോവല്‍
പുറത്ത് സെന്‍ നദി മഞ്ഞില്‍ പുതഞ്ഞുകിടന്നു. അകത്ത് ചീഫ്
ഇന്‍സ്‌പെക്ടര്‍ ഷൂള്‍ മെയ്‌ഗ്രേയുടെ മുറിയില്‍ നെരിപ്പോട് ഒച്ചയോടെ
മുരളുന്നു. പാരീസില്‍ താമസമാക്കിയ ഡാനിഷുകാരന്‍ കാള്‍
ആന്‍ഡേഴ്സനെ ചോദ്യംചെയ്യുകയാണ് അദ്ദേഹം. തലേദിവസം
അയാളുടെ കാറില്‍നിന്ന് ഒരു രത്‌നവ്യാപാരിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. പതിനേഴു മണിക്കൂര്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഒരു പ്രയോജനവുമില്ല. അയാള്‍ നിഷ്‌കളങ്കനോ, അതോ ഒന്നാന്തരമൊരു
നുണയനോ? മെയ്‌ഗ്രേ അയാളെ പോകാന്‍ അനുവദിച്ചു.
അപ്പോള്‍ ആരാണ് രത്‌നവ്യാപാരിയെ കൊന്നത്? അത്
കണ്ടുപിടിക്കാനായി പാരീസില്‍നിന്ന് നാല്പത് കിലോമീറ്റര്‍ ദൂരെയുള്ള നാട്ടിന്‍പുറത്തേക്ക് മെയ്‌ഗ്രേ പുറപ്പെടുന്നു. ”മൂന്നു വിധവകളുടെ കവല” എന്ന് വിളിക്കപ്പെടുന്ന അവിടെ ആകെയുള്ളത് ഒറ്റപ്പെട്ടു നില്‍ക്കുന്ന മൂന്നു വീടുകളാണ്. എല്ലാവരും എന്തോ ഒളിപ്പിക്കുന്നതുപോലെ.
താമസിയാതെ ചീഫ് ഇന്‍സ്‌പെക്ടര്‍ക്ക് മനസ്സിലായി ആ നാട്ടിന്‍പുറം
തിന്മകളാല്‍ സമൃദ്ധമാണെന്ന്. കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പിക്കാനായി
ആന്‍ഡേഴ്സന്റെ സഹോദരി എല്‍സയുമുണ്ട്. മുറിയില്‍നിന്ന്
പുറത്തിറങ്ങാതെ കഴിയുന്ന അവള്‍ ഒരു ഹോളിവുഡ് നടിയെപ്പോലെ സുന്ദരി… അപകടകരമാംവിധം മോഹിപ്പിക്കുന്ന എല്‍സയുടെ
നിഗൂഢതകളില്‍ ചീഫ് ഇന്‍സ്പെക്ടര്‍ക്ക് അടിപതറുന്നു…
ലോകം കണ്ട എക്കാലത്തെയും വലിയ നോവലിസ്റ്റുകളിലൊരാളായ
ഷോര്‍ഷ് സിമെനോന്റെ പ്രസിദ്ധ കുറ്റാന്വേഷണപരമ്പരയായ
മെയ്‌ഗ്രേ കഥകളിലെ ഏഴാമത്തെ കേസ്.