Description
മലയാളത്തിൻ്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ പത്രാധിപർ എന്ന നിലയിൽ മാതൃഭൂമിയിലുണ്ടായിരുന്ന നീണ്ട കാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകം .മലയാളത്തിലെ പ്രശസ്തരായ നിരവധി എഴുത്തുകാരെ കണ്ടെത്തുകയും അവരുടെ വളർച്ചക്ക് ഒപ്പം നിൽക്കുകയും മലയാള സാഹിത്യമേഖലയെ പുതുവഴിയിലൂടെ നടത്തുകയും ചെയ്ത ഒരു പത്രാധിപരെ ഈ പുസ്തകത്തിൽ അടുത്തറിയാം .ഒപ്പം 90 വര്ഷം പിന്നിടുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ ചരിത്രത്തിലേക്കും മലയാള സാഹിത്യം കടന്നുവന്ന പലകാലങ്ങളിലേക്കുമുള്ള വിസ്മയസഞ്ചാരവും.