Description
അജയ് പി. മങ്ങാട്ട്
സൂസന്നയുടെ ഗ്രന്ഥപ്പുരയുടെ എഴുത്തുകാരന്റെ ലേഖനസമാഹാരം.
ചിലരെ നാം വഴിയിൽ വിടുമ്പോൾ, അവർ അവിടെത്തന്നെ നിന്നുകളയും. ചില പുസ്തകങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്, നാം അവയോടൊപ്പം നിന്നുപോകും. എന്നാൽ ചില പുസ്തകം ഒപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും, എത്ര വർഷങ്ങൾ പോയാലും. മടുപ്പിക്കാത്ത ഇത്തരം ഇഷ്ടങ്ങളിൽനിന്നാണ് പഴയ വഴികളിലേക്കു നാം ചിലപ്പോഴെങ്കിലും വാതിൽ തുറക്കുക…
മനുഷ്യത്വമെന്നാൽ എന്താണെന്നതിന്റെ ഉത്തരങ്ങളിൽ മുൻപിൽ നിൽക്കുന്ന വായനയും പുസ്തകങ്ങളും സാഹിത്യവും എഴുത്തും എഴുത്തുകാരും പ്രമേയമാകുന്ന ലേഖനങ്ങൾ.