Description
അരുൺ കളപ്പില
ലഡാക്കും മണാലിയും ലേയും ശ്രീനഗറും കാർഗിലും പോലെയുള്ള സാഹസിക യാത്രാനുഭൂതി പകരുന്ന ഹിമാലയൻ പ്രദേശങ്ങളാണ് യാത്രികൻ തിരഞ്ഞെടുത്തിരിക്കുന്നത്. സഞ്ചാരത്തിന്റെ പരമമായ രസാനുഭൂതികളിലാണ് ഈ യാത്രാക്കുറിപ്പുകൾ നിൽക്കുന്നത്. എഴുത്തിൽ സ്വീകരിക്കുന്ന ലാളിത്യം ഈ കൃതിയെ വളരെയധികം പാരായണക്ഷമമാക്കുന്നുണ്ട്. ഒരു ഫോട്ടോഗ്രാഫർ കൂടിയായ യാതികൻ ഓരോ നിശ്ചല ചിത്രങ്ങൾ എന്നമട്ടിൽ സൂക്ഷ്മമായി ലാൻഡ്സ്കേപ്പുകൾ ഒപ്പിയെടുത്തു തരുന്നുണ്ട്.
– അജീഷ് ജി ദത്തൻ